ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്ന നീക്കവുമായി പാകിസ്ഥാനും സൗദിയും തുർക്കിയും. മൂന്നു രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിലേക്ക് ഇറാനെ ക്ഷണിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ലണ്ടൻ: യുഎസിലെ കലിഫോർണിയയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ഹാരി രാജകുമാരൻ ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നോസ്ട്രഡാമസിന്റെ പ്രവചനങ്ങളും വീണ്ടും ചർച്ചയാകുന്നു. ചാൾസ് മൂന്നാമൻ രാജാവ് സ്ഥാനമൊഴിയുകയും, രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തി ബ്രിട്ടിഷ് സിംഹാസനത്തിലെത്തുകയും ചെയ്യുമെന്ന വ്യാഖ്യാനമാണ് ഇതിന് പിന്നിൽ.
1555ൽ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയതായി പറയപ്പെടുന്ന പ്രവചനങ്ങളെ ആസ്പദമാക്കിയാണ് ഈ വിലയിരുത്തൽ. ......
ഇസ്ലാമാബാദ്: വീസാ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം, വ്യാജരേഖകൾ തുടങ്ങിയ കാരണങ്ങളാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 22,000 പാക്കിസ്ഥാനികളെ നാടുകടത്തി. മാർച്ച് 1 മുതൽ ജൂലൈ 13 വരെയുള്ള കാലയളവിലെ കണക്കാണിത്. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.......
ക്വറ്റ: പാകിസ്താൻ സുരക്ഷാസേനയ്ക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കി വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി. എട്ടുദിവസത്തിനിടെ ബലൂചിസ്താന്റെ വിവിധ ഭാഗങ്ങളിലായി 22 ആക്രമണങ്ങൾ നടത്തിയെന്നും 26 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും ബി.എൽ.എ അവകാശപ്പെട്ടു.
കലാത്ത്, സൂറബ് മേഖലകളിൽ നടത്തിയ ഐ.ഇ.ഡി. ......
ടെൽ അവീവ്: ഹൈടെക് സിസിടിവി സംവിധാനങ്ങളും ആയുധധാരികളായ ജയിൽ ഉദ്യോഗസ്ഥരും അത്യാധുനിക സുരക്ഷാ വാഹനങ്ങളുമുള്ള ഇസ്രയേലി ജയിലുകളിൽ സുരക്ഷയ്ക്കായി മുതലകളെ ഉപയോഗിക്കാനുള്ള നീക്കം വിവാദത്തിൽ. ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളിൽ മുതലകളെ വിന്യസിക്കാനുള്ള പദ്ധതിയാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ടുകൾ.
2023 ഒക്ടോബർ മുതൽ ഇസ്രയേൽ സൈന്യം ഗസയിൽനിന്ന് അറസ്റ്റ് ചെയ്ത ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാരെ അതീവ സുരക്ഷാ വിഭാഗത്തിലുള്ള ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ......
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കയറ്റി കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തെ ഒമാൻ തടസ്സപ്പെടുത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന രൂക്ഷമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ......
ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെക്കുറിച്ച് വിവാദ പരാമർശവുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഗാസയിൽ എല്ലാ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണമെന്നാണ് ബെൻ ഗ്വിർ പറഞ്ഞത്. ......
ടെഹ്റാൻ: യുഎസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. വനിതകളാണ് ഈ ദൗത്യം നിർവഹിക്കുന്നതെങ്കിൽ പാരിതോഷികം ഇരട്ടിയാക്കുമെന്നും ഇറാൻ സൈന്യം അറിയിച്ചു.
ഇറാൻ സൈനിക മേധാവി അമീർ ഹാതമിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ......
ആബർഡീൻ: ഹെയർ ഡ്രയറിൽ നിന്നുള്ള അമിതചൂടേറ്റ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് ആറുവർഷം തടവ്. സ്കോട്ട്ലൻഡിലെ ആബർഡീൻഷെയർ സ്വദേശിനിയായ കോർട്ട്നി ഗാർട്ട്ഷോ (28)യെയാണ് ആബർഡീൻ ഹൈക്കോടതി ശിക്ഷിച്ചത്. ......